01:00am 29 July 2026
NEWS
എകെജി ഭവനിൽ അതിക്രമിച്ചു കയറി ഐസി ഘോഷ് നെ അറസ്റ്റ്‌ ചെയ്യാൻ ശ്രമിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും
28/07/2026  08:52 PM IST
nila
 എകെജി ഭവനിൽ അതിക്രമിച്ചു കയറി ഐസി ഘോഷ് നെ അറസ്റ്റ്‌ ചെയ്യാൻ ശ്രമിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  പ്രകടനവും  യോഗവും

ചെങ്ങന്നൂർ: ദില്ലി എകെജി ഭവനിൽ അതിക്രമിച്ചു കയറി എസ് എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐസി ഘോഷ് നെ അറസ്റ്റ്‌ ചെയ്യാൻ ശ്രമിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  സിപിഐ എം , ഡിവൈഎഫ്ഐ , എസ്എഫ്ഐ
നേതൃത്വത്തിൽ ചെങ്ങന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം  യോഗവും 
ചേർന്നു. ബഥേൽ ജങ്ഷനിൽ ചേർന്ന യോഗം സിപിഐ എം 
ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം 
ചെയ്തു. ഏരിയ കമ്മിറ്റിയംഗം എം കെ മനോജ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി  ജെയിംസ് ശമുവേൽ, 
ജില്ല കമ്മിറ്റിയംഗം  വി ജി അജീഷ്,  ബ്ളോക്ക് പ്രസിഡൻ്റ് സനൂപ് ശിവരാമൻ, ട്രഷറാർ വിനോദ് കുമാർ, എസ്എഫ്ഐ ജില്ല വൈസ് പ്രസിഡൻ്റ് ഗോകുൽ കേശവ്, ഏരിയ പ്രസിഡൻ്റ് അക്ഷയ്  ഹരികുമാർ, സെക്രട്ടറി റോഷൻ വർഗീസ് ഫിലിപ്പ് , കെ കെ  ചന്ദ്രൻ , വി ജി അജീഷ്, അഡ്വ. എ രമേശ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img